തലശ്ശേരി: പത്മശ്രീ സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ ടൗൺഹാളിൽ ജില്ല കലക്ടർ ടി.വി. സുഭാഷ് ഉദ്ഘാടനംചെയ്തു. തലശ്ശേരി എം.എം റോഡിലെ ടെലിച്ചറി മ്യൂസിക്കിൽ നിത്യസന്ദർശകരായിരുന്ന കെ. രാഘവൻ മാസ്റ്ററും എരഞ്ഞോളി മൂസക്കയും ഉറ്റ സുഹൃത്തുക്കളായിരുന്നു. തലശ്ശേരി നഗരസഭയും ഫോക്ലോർ അക്കാദമിയും ചേർന്നാണ് 'സ്മരണാഞ്ജലി' എന്ന പേരിൽ അനുസ്മരണവും സംഗീതവിരുന്നും സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷതവഹിച്ചു. പിന്നണിഗായകൻ വി.ടി. മുരളി കെ. രാഘവൻ മാസ്റ്റർ അനുസ്മരണവും ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ എരഞ്ഞോളി മൂസ അനുസ്മരണവും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം, കെ. വിനയരാജ്, ടി. രാഘവൻ, സി.പി. സുമേഷ്, വാഴയിൽ ലക്ഷ്മി, എം.പി. നീമ, പി.പി. സാജിത, കെ.കെ. മാരാർ, അഡ്വ. വി. രത്നാകരൻ, അഡ്വ. എ.എൻ. വിശ്വനാഥ്, കെ. അച്യുതൻ, യു.കെ. സെയ്ദ്, വി.കെ. ജവാദ് അഹമ്മദ്, മുരളി, നസീർ, പത്മനാഭൻ കാവുമ്പായി എന്നിവർ സംസാരിച്ചു. ഫോക്ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ സ്വാഗതവും േപ്രാഗ്രാം ഒാഫിസർ പി.വി. ലാവ്ലിൻ നന്ദിയും പറഞ്ഞു. തലശ്ശേരി ജില്ല കോടതിക്കടുത്ത് കെ. രാഘവൻ മാസ്റ്ററുടെ സ്മൃതിമണ്ഡപത്തിൽ ശനിയാഴ്ച രാവിലെ പുഷ്പാർച്ചനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.