തലശ്ശേരി: കായിക-വിനോദ രംഗങ്ങളില്‍ നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യം അവകാശപ്പെടാവുന്ന പട്ടണമാണ് തലശ്ശേരിയെ ന്ന് മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. 'തലശ്ശേരിയുടെ സ്‌പോര്‍ട്‌സ് പൈതൃകം' എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സൗകര്യമുള്ള കളിസ്ഥലങ്ങളുടെ കുറവ് യുവതലമുറയുടെ സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികൂലമായി ബാധിക്കുന്നു. തലശ്ശേരി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിൻെറ ചുറ്റുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കായികവിനോദത്തിനായി സ്റ്റേഡിയം ഗ്രൗണ്ട് ഉപയോഗപ്പെടുത്താന്‍ അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു. കായികാധ്യാപകന്‍ കെ.ജെ. ജോണ്‍സണ്‍ ഉദ്ഘാടനംചെയ്തു. ടി.എം.എ പ്രസിഡൻറ് എ.പി. അഹമ്മദ് അധ്യക്ഷതവഹിച്ചു. അഡ്വ. ടി.പി. സാജിദ്, പി. സുഹൈൽ, പി.വി. സിറാജുദ്ദീൻ, റോവേഴ്‌സ് ബാബു, വി.ബി. ഇസ്ഹാഖ്, സാക്കിര്‍ കാത്താണ്ടി, മഹറൂഫ് ആലഞ്ചേരി, വി.കെ. ജവാദ് അഹമ്മദ്, കെ.വി. ഗോകുല്‍ദാസ്, എ.കെ. ഇബ്രാഹിം, സി.പി. ആലുപ്പിക്കേയി എന്നിവർ സംസാരിച്ചു. സി.എ. അബൂബക്കര്‍ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.