കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്കൂൾ എജുക്കേഷൻ സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചു. ആകെയുള്ള 21 ഭരണസമിതി അംഗങ്ങളിൽ 18 പേർ കോൺഗ്രസിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മൂന്ന് സ്ഥാനങ്ങൾ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോൺഗ്രസും ബി.ജെ.പി നേതൃത്വത്തിലുള്ള സ്കൂൾ സംരക്ഷണസമിതിയും തമ്മിലായിരുന്നു പ്രധാന മത്സരം. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് വോട്ടെണ്ണൽ നടന്നത്. ടൗൺഹാളിൽ പ്രത്യേകം തയാറാക്കിയ കേന്ദ്രത്തിൽെവച്ചായിരുന്നു വോട്ടെണ്ണൽ. കോടതിനിർദേശത്തെ തുടർന്ന് ശക്തമായ സുരക്ഷയിലായിരുന്നു വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ആകെയുള്ള 392 വോട്ടർമാരിൽ 347 പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള കൂത്തുപറമ്പ് ഹൈസ്കൂൾ സംരക്ഷണമുന്നണിയും തമ്മിലായിരുന്നു പ്രധാനമത്സരം. കഴിഞ്ഞ ഡിസംബറിൽ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കോടതി നിർദേശത്തെ തുടർന്ന് വോട്ടെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.