ആരോഗ്യമുളള സമൂഹത്തെ വാർത്തെടുക്കാൻ തലശ്ശേരിയിൽ സൈക്കിൾ സവാരി

തലശ്ശേരി: ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത് തി തലശ്ശേരിയിൽ ശനിയാഴ്ച സൈക്കിൾ സവാരി സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ കാനന്നൂർ സൈക്ലിങ് ക്ലബുമായി സഹകരിച്ചാണ് സൈക്കിൾ സവാരി നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ്, തലശ്ശേരി ലയൺസ് ക്ലബ്, പൊലീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് തലശ്ശേരി, െബ്രക്സ തലശ്ശേരി എന്നിവയുടെ അംഗങ്ങളും സവാരിക്ക് കൈകോർത്തു. തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഫ്ലാഗ്ഓഫ് ചെയ്തു. തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ്, തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ എന്നിവർ വിശിഷ്ടാതിഥികളായി. തലശ്ശേരി ലയൺസ് ക്ലബ് പ്രസിഡൻറ് പ്രദീപ് പ്രതിഭ അധ്യക്ഷതവഹിച്ചു. ദിനൂപ് സ്വാഗതവും വി.കെ. ജവാദ് അഹമ്മദ് നന്ദിയും പറഞ്ഞു. ആറുവയസ്സുകാരൻ പി.പി. മുഹമ്മദ് മുതൽ 57 വർഷക്കാലമായി സ്ഥിരമായി സൈക്കിൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 74കാരൻ രാമദാസ് ഉൾപ്പെടെയുള്ളവർ ആറ് കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ സവാരിയിൽ പങ്കെടുത്തു. സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച യാത്ര എം.ജി റോഡ്, ആശുപത്രി റോഡ്, ലോഗൻസ് റോഡ്‌, പുതിയ ബസ്സ്റ്റാൻഡ്, മേലൂട്ട് മേൽപാലം, കീഴന്തിമുക്ക്, ചിറക്കര, ഫ്ലൈ ഓവർ, ഒ.വി റോഡ്, പഴയ ബസ്സ്റ്റാൻഡ് വഴി സ്റ്റേഡിയത്തിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.