ആർട്ട് ഗാലറി ഉദ്ഘാടനം

തലശ്ശേരി: കതിരൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ നവീകരിച്ച ആർട്ട് ഗാലറി ഒക്ടോബർ ഒന്നിന് നാടിന് സമർപ്പിക്കുമെന്ന് ഗ് രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഷീബയും വൈസ് പ്രസിഡൻറ് പി.പി. സനൽകുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുകൂട്ടം ചിത്രകാരന്മാരുടെ പരിശ്രമത്തിലൂടെയാണ് കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ആർട്ട് ഗാലറി കതിരൂരിൽ രൂപംകൊണ്ടതെന്ന് സംഘാടകർ പറഞ്ഞു. പുതിയ ചിത്രസംസ്കാരം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആർട്ട് ഗാലറിക്ക് രൂപംകൊടുത്തത്. അതോടൊപ്പം എല്ലാ വീടുകളിലും ചിത്രങ്ങളുള്ള ഗ്രാമമാക്കി കതിരൂരിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് അവർ പറഞ്ഞു. ഒന്നിന് രാവിലെ 11ന് ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്ര‍ൻെറ അധ്യക്ഷതയിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്യും. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ചിത്രങ്ങൾ ജില്ല പഞ്ചായത്ത് അംഗം കാരായി രാജന് കൈമാറും. വാർത്താസമ്മേളനത്തിൽ കെ.എം. ശിവകൃഷ്ണൻ, കെ.വി. പവിത്രൻ, വി.ടി. സജിത്ത് എന്നിവരും പങ്കെടുത്തു. എ.ടി.എം കൗണ്ടർ ഉദ്ഘാടനം തലശ്ശേരി: തലശ്ശേരി ജില്ല കോടതി കോമ്പൗണ്ടിൽ എ.ടി.എം കൗണ്ടർ പ്രവർത്തനമാരംഭിച്ചു. കുടുംബകോടതി ജഡ്ജ് എ. ശങ്കരൻ നായർ ഉദ്ഘാടനംചെയ്തു. പരേതനായ അഡ്വ. എം. കൃഷ്ണൻ നായരുടെ ഓർമക്കായി അദ്ദേഹത്തി‍ൻെറ കുടുംബമാണ് എ.ടി.എം കെട്ടിടം നിർമിച്ചുനൽകിയത്. ഹൈകോടതിയുടെ അനുമതിയോടെ ജില്ല േകാടതി ബാർ അസോസിയേഷനാണ് എ.ടി.എം കൗണ്ടർ നിർമിക്കാൻ മുൻകൈയെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടേതാണ് എ.ടി.എം. ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സി.ജി. അരുൺ അധ്യക്ഷതവഹിച്ചു. അഡ്വ. ബിനോയ് തോമസ്, എസ്.ബി.െഎ റീജനൽ മാനേജർ ആർ.വി. സുരേഷ്കുമാർ, തലശ്ശേരി ചീഫ് മാനേജർ പി.ആർ.വി. ദാസ്, ബിനൽ നവനീത്, അഡ്വ. എം.കെ. അമൃത എന്നിവർ സംസാരിച്ചു. അഭിഭാഷകർ, ന്യായാധിപന്മാർ, കോടതി ജീവനക്കാർ, അഡ്വ. എം. കൃഷ്ണൻ നായരുടെ കുടുംബാംഗങ്ങൾ എന്നിവർ പെങ്കടുത്തു. കോടതി, ചേറ്റംകുന്ന്, ഹോളോവേ റോഡ്, ബിഷപ്ഹൗസ് എന്നിവിടങ്ങളിലുള്ളവർക്ക് എ.ടി.എം കൗണ്ടർ സേവനം ഏറെ പ്രയോജനപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.