വി.കെ. ചന്തു അനുസ്​മരണം

കൂത്തുപറമ്പ്: സി.പി.എമ്മിൻെറ ആദ്യകാല നേതാവും മുൻ കൂത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന വി.കെ. ചന്തുവിൻെറ അഞ്ചാം ചരമവാർഷികത്തിൻെറ ഭാഗമായി പ്രകടനവും വളൻറിയർ മാർച്ചും സംഘടിപ്പിച്ചു. അടിയറപ്പാറയിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും വളൻറിയർ മാർച്ചും നടന്നു. പൊതുയോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എം. സുരേന്ദ്രൻ, കെ. ധനഞ്ജയൻ, കെ. ലീല, കെ.പി.വി. പ്രീത, എം. സുകുമാരൻ, പനോളി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.