വഴിതെറ്റി ധർമടത്തെത്തിയ രാജസ്ഥാൻ യുവാവിനെ ബന്ധുക്കളെ ഏൽപിച്ചു

തലശ്ശേരി: യാത്രാമധ്യേ വഴിമറന്ന് ധർമടത്തെത്തിയ രാജസ്ഥാൻ യുവാവിനെ വാട്സ് ആപ് ഗ്രൂപ്പി‍ൻെറ നിരീക്ഷണത്തിലും ധർ മടം ജനമൈത്രി പൊലീസിൻെറ ജാഗ്രതയിലും ബന്ധുക്കൾക്ക് വീണ്ടെടുക്കാനായി. രാജസ്ഥാൻ കോട്ട ജില്ലയിലെ കണ്വാഗ് ഗ്രാമവാസിയായ രാജേന്ദറിനെ (20) ധർമടം പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ണേമ്പത്തും സഹപ്രവർത്തകരും ഇന്നലെ പിതാവ് മാംഗി ലാലിനും സഹോദരൻ ഭീംരാജിനും കൈമാറി. പൊലീസ് വാഹനത്തിൽ ഇവരെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ വരെ എസ്.ഐയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അനുഗമിച്ചിരുന്നു. നേരിയ മാനസിക അസ്വാസ്ഥ്യമുള്ള രാജേന്ദറിനെ ആറ് മാസം മുമ്പാണ് കാണാതാവുന്നത്. ഇതുസംബന്ധിച്ച് ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിവരം വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. ഇതരസംസ്ഥാനക്കാർ ഏറെ ജോലി ചെയ്യുന്ന തലശ്ശേരിയിലും വിവരമെത്തി. ഈ സമയത്താണ് അവശനായി അലയുന്ന ഒരു ഇതര സംസ്ഥാന യുവാവിനെ ഏതാനും ദിവസം മുമ്പ് മുഴപ്പിലങ്ങാട് സ്വദേശികളായ റഹീം, അജീർ എന്നിവർ ധർമടം റെയിൽവേ സ്റ്റേഷനിൽ കാണാനിടയായത്. വാട്സ് ആപ് ഗ്രൂപ്പിൽ കാണപ്പെട്ട രാജസ്ഥാൻകാരനാണെന്ന് ഫോട്ടോ ഒത്തുനോക്കി തിരിച്ചറിഞ്ഞതോടെ ഇരുവരും ചേർന്ന് യുവാവിനെ ധർമടം പൊലീസിൽ ഏൽപിക്കുകയായിരുന്നു. രാജേന്ദറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ധർമടം എസ്.ഐ, രാജസ്ഥാൻ കോട്ട ജില്ല െപാലീസുമായി ബന്ധപ്പെട്ട് രാജേന്ദറി‍ൻെറ ബന്ധുക്കളെ കണ്ടെത്തി. ഗ്രാമത്തിൽനിന്നും ഇവർ എത്തുന്നതുവരെ യുവാവിനെ മണ്ണയാട്ടെ സി.എച്ച് സൻെററിൽ താൽക്കാലികമായി താമസിപ്പിച്ചു. നിറഞ്ഞ സ്നേഹത്തോടെ എല്ലാവർക്കും നന്ദി പറഞ്ഞാണ് രാജേന്ദറുമായി ബന്ധുക്കൾ നാട്ടിേലക്ക് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.