15 മീറ്ററിൽ റോഡ് വീതികൂട്ടണം -വ്യാപാരി വ്യവസായി സമിതി

പുതിയതെരു: ദേശീയപാത വികസനത്തിൻെറ ഭാഗമായി പുതിയതെരു ഹൈവേ ജങ്ഷൻ മുതൽ പള്ളിക്കുളംവരെ 15 മീറ്ററിൽ റോഡ് വീതികൂട്ടി യാൽ മതിയെന്ന് കേരള വ്യാപാരി വ്യവസായി സമിതി പുതിയതെരു യൂനിറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു. റോഡ് 22 മീറ്റർ വീതിയിൽ നവീകരിച്ചാൽ പുതിയതെരു ടൗൺ ഇല്ലാതാകും. വ്യാപാരികൾ പൂർണമായും കുടിയൊഴിപ്പിക്കപ്പെടുമെന്നും സമ്മേളനം വ്യക്തമാക്കി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.എ. ഹമീദ് ഹാജി ഉദ്‌ഘാടനംചെയ്തു. പുതിയതെരു യൂനിറ്റ് പ്രസിഡൻറ് പി. സിറാജ് അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറർ പി. വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് കെ.വി. സലീം, ഏരിയ ട്രഷറർ സി. മനോഹരൻ, ഏരിയ ജോയൻറ് സെക്രട്ടറി പി. പ്രമോദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ഉമേശൻ, കെ. ബാബു, ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. ലത്തീഫ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി. സുനിൽ സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു. പരിപാടിയിൽ പഴയകാല കച്ചവടക്കാരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.