കേളകം: മഴ പെയ്യുമ്പോൾ കൊട്ടിയൂർ നെല്ലിയോടി മലയുടെ താഴെ പത്തോളം വീട്ടുകാരുടെ നെഞ്ചിടിപ്പ് കൂടും. കാരണം, ഭൂമിയി ൽ വിള്ളൽ രൂപപ്പെട്ട് രണ്ട് വീടുകൾ തകരുകയും ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ഒറ്റപ്പെടുകയും ചെയ്ത കഴിഞ്ഞവർഷത്തെ ദുരന്തകാലമാണ് ഇവരുടെ മനസ്സിൽ. നെല്ലിയോടിക്കും കണ്ടപ്പുനത്തിനും ഇടയിലെ മലഞ്ചെരുവിലാണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ രൂപപ്പെട്ടത്. പഞ്ചായത്ത് റോഡിലാണ് ആദ്യം വിള്ളൽ പ്രത്യക്ഷപ്പെട്ടത്. റോഡ് പതിയെ താഴുകയായിരുന്നു. ഇരുവശത്തെയും മരങ്ങൾ ചരിഞ്ഞുവീഴുകയും ഭൂമി താഴ്ന്നുപോവുകയും ചെയ്തു. പത്തേക്കറോളം സ്ഥലമാണ് നഷ്ടമായത്. ഇലവുങ്കൽ സേവ്യറിൻെറ വീട് തകർന്നു. വിള്ളൽ രൂപപ്പെട്ട ഭാഗത്തുണ്ടായിരുന്ന കടപ്പൂർ ആൻറണിയുടെ വീടും ക്രമേണ തകർന്നുവീണു. ഭൂമി താഴ്ന്നുപോയ ഭാഗത്തെ തകർന്ന റോഡ് നാട്ടുകാർ കഴിഞ്ഞ വേനൽക്കാലത്താണ് പുനർനിർമിച്ചത്. വൈദ്യുതിലൈനുകൾ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.