ആടിനെ കഴുത്തറുത്ത് കൊന്നു; 25,000 രൂപ പിഴ

ശ്രീകണ്ഠപുരം: കാഞ്ഞിലേരി പുള്ളങ്ങാനത്ത് ആടിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ. പുള്ളങ്ങാനത്തെ പറമ്പൻവ ീട്ടിൽ ഗോവിന്ദൻെറ ആടിനെയാണ് കഴുത്തറുത്ത് കൊന്നത്. സംഭവത്തിൽ ഗോവിന്ദൻെറ പരാതിപ്രകാരം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. അതിനിടെ സ്വകാര്യ ബസ് കണ്ടക്ടർ പരാതിക്കാരൻെറ സമീപവാസിയായ ശ്രീജിത്തിനെ (30) പിടികൂടിയതോടെ ആടിൻെറ കൊലപാതകത്തിന് തുമ്പുണ്ടായി. ഗോവിന്ദനുമായുള്ള വ്യക്തിവിരോധത്തെ തുടർന്നാണ് ആടിനെ കഴുത്തറുത്ത് കൊന്നതെന്ന് ശ്രീജിത്ത് പൊലീസിന് മൊഴിനൽകി. തുടർന്ന് 25,000 രൂപ ഉടമക്ക് നൽകാമെന്ന് സമ്മതിച്ചതോടെ പെറ്റിക്കേസ് ചുമത്തി ശ്രീജിത്തിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു. വിദ്യാർഥികളെ അനുമോദിക്കുന്നു ശ്രീകണ്ഠപുരം: കൂട്ടുംമുഖം സർവിസ് സഹകരണ ബാങ്ക് ഈ വർഷം എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എ ക്ലാസ് മെംബർമാരുടെ മക്കളെ അനുമോദിക്കുന്നു. സർട്ടിഫിക്കറ്റിൻെറ കോപ്പിയും ഒരു ഫോട്ടോയും ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിനകം ഹെഡ് ഓഫിസിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.