കണ്ണൂർ: ലൈബ്രറി കൗൺസിൽ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന 13ാമത് രാജ്യാന്തര പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്ക് ജില്ല ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഐ.വി. ദാസ് പുരസ്കാരം തിരുവനന്തപുരം പൂഴനാട് ഭാവനകലാ സാംസ്കാരിക കേന്ദ്രത്തിന് ടി. പത്മനാഭൻ നൽകി. 25,000 രൂപയുടെ പുസ്തകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള 15,000 രൂപയും പ്രശസ്തി പത്രവും കൂടാളി പൊതുജന വായനശാലക്കും മികച്ച ലൈബ്രറിക്കുള്ള കെ.സി. മാധവൻ മാസ്റ്റർ എൻഡോവ്മൻെറ് 10,000 രൂപക്കുള്ള പുസ്തകവും പ്രശസ്തിപത്രവും പയ്യന്നൂർ തെരു കസ്തൂർഭാ ലൈബ്രറിക്ക് സമ്മാനിച്ചു. താലൂക്കിലെ മികച്ച ലൈബ്രറികളായി കണ്ണൂർ താലൂക്കിൽ എ.കെ.ജി വായനശാല ഏഴിലോട്, ഇരിട്ടി താലൂക്കിൽ സമദർശിനി നടുവനാട്, തളിപ്പറമ്പ് താലൂക്കിൽ പയ്യന്നൂർ തെരു കസ്തൂർഭാ ലൈബ്രറി, തലശ്ശേരി താലുക്കിൽ അണ്ടല്ലൂർ സാഹിത്യപോഷിണി ലൈബ്രറി എന്നിവർക്കും നൽകി. 5000 രൂപയും പ്രശസ്തി പത്രവുമാണ് താലൂക്ക് പുരസ്കാരം. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, യു.കെ. കുമാരൻ എന്നിവർ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ സംസാരിച്ചു. എരഞ്ഞോളി മൂസയെ അനുസ്മരിച്ച് എ.വി. അജയകുമാറും അശ്രഫ് ആഡൂരിനെ അനുസ്മരിച്ച് ടി.പി. വേണുഗോപാലനും സംസാരിച്ചു. മാത്യു പുതുപറമ്പിൽ സ്വാഗതവും എം. ബാലൻ നന്ദിയും പറഞ്ഞു. എ പ്ലസ് ലൈബ്രറികളുടെ സംഗമം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. ബൈജു ആമുഖ ഭാഷണം നടത്തി. മാത്യു പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു. എം.പി. പ്രശാന്തൻ (കോഹ സോഫ്റ്റ് വെയർ), പ്രിയ വർഗീസ് (മലയാളികളുടെ സാഹിത്യവായന), സി. ജഗദീശൻ (സോളാർ പദ്ധതിയും ഊർജസംരക്ഷണ പ്രവർത്തനങ്ങളും), പി.വി. ബിനോയ് (മാറുന്ന ലൈബ്രറി പ്രവർത്തനം) എന്നിവർ ക്ലാസെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, യു.കെ. കുമാരൻ എന്നിവർ ഉപഹാരം നൽകി. എം. മോഹനൻ സ്വാഗതവും വൈക്കത്ത് നാരായണൻ നന്ദിയും പറഞ്ഞു. മാത്യു പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ചെസ് മത്സരം സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ. ബൽറാം, പി.എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ പി.കെ. ബൈജു സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.