കണ്ണൂർ: രാജ്യത്ത് മതസൗഹാർദം ഊട്ടിയുറപ്പിക്കാനും ജനാധിപത്യം കാത്ത് സംരക്ഷിക്കാനും പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന് കെ. സുധാകരൻ. കെ.എസ്.യുവിൻെറ അറുപത്തിരണ്ടാം സ്ഥാപകദിനാചരണത്തിൻെറ ഭാഗമായി കെ.എസ്.യു കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജന്മദിനാഘോഷവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പച്ചേനി മുഖ്യാതിഥി ആയിരുന്നു. റിജിൽ മാക്കുറ്റി. വി.കെ. അതുൽ, എം.കെ. വരുൺ, ഷജീർ ഇഖ്ബാൽ, അമൃത രാമകൃഷ്ണൻ, കെ. കമൽജിത്ത്, ഫർസിൻ മജീദ്, ഷിബിൻ ഷിബു, സി.ടി. അഭിജിത്ത്, ഫർഹാൻ മുണ്ടേരി, ജി.കെ. ആദർശ്, നബീൽ വളപട്ടണം, ഹരികൃഷ്ണൻ പാലാട്, ടി. സായന്ത്, സി.കെ. ജോതിഷ്, കെ. റാഹിബ്, എൻ.പി. അനുരാഗ്, വി.കെ. റനീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.