ഡോ. അരുൺ ഗഡ്റെയെ തടഞ്ഞ് ജയ്ശ്രീരാം വിളിപ്പിച്ചു ന്യൂഡൽഹി: പ്രഗല്ഭ ഭിഷഗ്വരൻ അരുൺ ഗഡ്റെയെ തടഞ്ഞുനിർത്തി മതമേതെ ന്ന് ചോദിച്ച് ഡൽഹിയിൽ ജയ് ശ്രീരാം വിളിപ്പിച്ചു. പുണെയിൽനിന്ന് ബിജിനോറിലെ കോൺഫറൻസിൽ പ്രഭാഷണത്തിനായി വന്ന ഡോക്ടർ ഗാഡ്റെയെ ഡൽഹി കൊണാട്ട്പ്ലേസിൽ തടഞ്ഞുനിർത്തിയാണ് ജയ് ശ്രീരാം വിളിപ്പിച്ചത്. ജന്തർ മന്തറിനടുത്ത വൈ.എം.സി.എയിൽ താമസിക്കുകയായിരുന്ന ഡോക്ടർ പുറത്തിറങ്ങിയതായിരുന്നു. അഞ്ചാറു പേരടങ്ങുന്ന സംഘം കൊണാട്ട് പ്ലേസ് ഹനുമാൻ ക്ഷേത്രത്തിനടുത്ത് തടഞ്ഞുനിർത്തി ഏത് മതക്കാരനാണെന്ന് ചോദിച്ചു. തുടർന്ന് ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചകിതനായ ഡോക്ടർ ആദ്യം മെല്ലെ വിളിച്ചെങ്കിലും ഉച്ചത്തിൽ വിളിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. എന്നാൽ, പൊലീസിൽ പരാതി നൽകിയില്ലെന്ന് ഡോക്ടർ പറഞ്ഞു. ഡോ. പ്രകാശ് ആംതെയോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഡോ. ഗഡ്റെ രോഗികളുെട അവകാശങ്ങൾക്കായി പോരാടുന്ന വ്യക്തിത്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.