ന്യൂ മാഹി: ന്യൂ മാഹി പഞ്ചായത്തിലെ മുഴുവൻ വീടുകളിലെയും എല്ലാ അജൈവ മാലിന്യങ്ങളും 29ന് രാവിലെ ഒമ്പത് മുതൽ 10വരെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, റെക്സിൻ, ലെതർ ബാഗ്, ചെരിപ്പ്, ഷൂസ്, റബർ മാലിന്യങ്ങൾ, ഉപയോഗശൂന്യമായ ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഒരു വലിയ ചാക്ക് നിറയെ മാലിന്യത്തിന് 100 രൂപ ഈടാക്കും. പുന്നോൽ ബാങ്ക് പരിസരം, പുളിയുള്ളതിൽ പീടിക, പരിമഠം വാട്ടർ ടാങ്ക് പരിസരം, ന്യൂ മാഹി പഞ്ചായത്ത് ഓഫിസിന് മുൻവശം, ന്യൂ മാഹി ടൗൺ, കല്ലിലാണ്ടി പള്ളി, വേലായുധൻ മൊട്ട തുടങ്ങിയ കേന്ദ്രങ്ങളിൽ മാലിന്യം സ്വീകരിക്കാൻ പഞ്ചായത്തിൻെറ വാഹനം എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.