കുടിവെള്ള വിതരണം

കൂത്തുപറമ്പ്: കുടിവെള്ള ക്ഷാമം രൂക്ഷമായ കോട്ടയം പഞ്ചായത്തിൽ കോട്ടയം സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ സൗജന്യ ആരംഭിച്ചു. വലിയവെളിച്ചത്തെ വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിൽനിന്ന് ശേഖരിക്കുന്ന വെള്ളം ടിപ്പറിൽ എത്തിച്ചാണ് വീടുകളിൽ സപ്ലൈ ചെയ്യുന്നത്. ദിവസവും 15,000 ലിറ്റർ വരെ കുടിവെള്ളമാണ് പഞ്ചായത്തിൻെറ 14 വാർഡുകളിലായി വിതരണം ചെയ്യുന്നത്. ബാങ്കിൻെറ പൊതുനന്മ ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ചാണ് ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത്. കാലവർഷം ആരംഭിക്കുന്നതുവരെ സൗജന്യ തുടരാനുള്ള ഒരുക്കത്തിലാണ് ബാങ്ക് അധികൃതർ. കോട്ടയം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.പി. ചന്ദ്രൻ, സെക്രട്ടറി സമ്പത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.