കണ്ണൂർ: മൊയാരത്ത് ശങ്കരൻെറ സ്മരണക്കായുള്ള പ്രഥമ പുരസ്കാരം സ്വാതന്ത്ര്യ സമര സേനാനി ഇ.കെ. നാരായണൻ നമ്പ്യാർക്ക് വിതരണം ചെയ്തു. കണ്ണൂർ തെക്കീ ബസാറിലെ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി രാചന്ദ്രൻ കടന്നപ്പള്ളി പതിനായിരം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. സപ്ലിമൻെറ് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ പി. സന്തോഷ് കുമാർ, പി. ഗോവിന്ദൻ നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. സ്വാതന്ത്ര്യവും സംസ്കാരവും എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലൻ പ്രഭാഷണം നടത്തി. കെ.പി. സുധാകരൻ, കവിയൂർ രാജഗോപാലൻ, വി.എം. സജീവൻ, പി.കെ. ബൈജു, മൊയാരത്ത് ജനാർദനൻ എന്നിവർ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതവും സി.പി. രാജൻ നന്ദിയും പറഞ്ഞു. മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആൻഡ് റിസർച് സൻെററും മൊയാരത്ത് ശങ്കരൻ സ്മാരക ഫൗണ്ടേഷനുമാണ് പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.