റമദാൻ വിപണിയിൽ താരമായി ​ൈഡ്ര ഫ്രൂട്​സ്​

കണ്ണൂർ: റമദാൻ വിപണിയിൽ താരമായി ഡ്രൈ ഫ്രൂട്സ്. കൂടുതൽ വിപണി കണ്ടെത്തുന്നത് ഈത്തപ്പഴങ്ങളും കാരക്കയുമടങ്ങിയ പഴങ ്ങളാണെന്ന് വ്യാപാരികൾ പറഞ്ഞു. ഈത്തപ്പഴങ്ങളടങ്ങിയ കിറ്റുകൾക്കാണ് കൂടുതൽ ഡിമാൻഡ്. കിലോഗ്രാമിന് 1000 രൂപ മുതല്‍ വിലയുള്ള വിവിധതരത്തിലുള്ള ഡ്രൈ ഫ്രൂട്ട്‌സ് അടങ്ങിയ പാക്കറ്റുകളും വിപണിയിലെത്തിയിട്ടുണ്ട്. റമദാന് മുമ്പുള്ള ആദ്യ ആഴ്ചയില്‍തന്നെ ൈഡ്ര ഫ്രൂട്സിന് ആവശ്യക്കാരെത്തിത്തുടങ്ങിയിരുന്നു. ഇറാൻ, സൗദി, ഒമാന്‍, ജോര്‍ഡന്‍, ഈജിപ്ത്, ലിബിയ, അള്‍ജീരിയ, തുനീഷ്യ, യു.എ.ഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിൽ ലഭിക്കുന്നത്. കൂടുതൽ ഡിമാൻഡും വിലയും ഗുണമേന്മയിലും സ്വാദിലും മുന്‍പന്തിയിൽ സൗദിയിൽനിന്നുള്ള ഈത്തപ്പഴങ്ങൾക്കാണ്. സൗദി ഈത്തപ്പഴങ്ങളായ സഫാവി, സഖായ് എന്നിവക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. താരതമ്യേന വിലക്കുറവ് ഇറാനിൽനിന്നുള്ള ഈത്തപ്പഴങ്ങൾക്കാണ്. കൂടാതെ സൗദി ഈത്തപ്പഴങ്ങളായ സഖായ്, സഖാവി, കുതിരി, സോഫ്രി, ദുഖൈനി, മറിയം, മബ്‌റൂം എന്നീ ഈത്തപ്പഴങ്ങള്‍ക്ക് കിലോക്ക് 480 രൂപ മുതലാണ് മൊത്തവ്യാപാര വില. സുല്‍ത്താന്‍, പരാരി, ദോബ്ര, എലീന്‍, ഏലിയ, മറിയാമി, മഷ്‌കത്ത്, ജംബോ എന്നിവ ഇറാന്‍ ഈത്തപ്പഴങ്ങളാണ്. ഇവക്ക് 90 രൂപ മുതല്‍ 400 രൂപ വരെയാണ് വില. എമറൈറ്റ്‌സ് ബ്ലാക്ക്, ഫര്‍ദ്, ദബ്ബാസ്, മോഫിദ്, അല്‍ മോഫിദ് എന്നീ യു.എ.ഇ ഈത്തപ്പഴങ്ങള്‍ക്ക് 200 രൂപ മുതല്‍ 350 രൂപ വരെയാണ് വില. അത്തിപ്പഴവും ആപ്രിക്കോട്ടും റമദാനിൽ ആവശ്യക്കാരുണ്ട്. ഇറാനില്‍നിന്നാണ് കൂടുതലും അത്തിപ്പഴം ഇന്ത്യയിലേക്ക് എത്തുന്നത്്. 250 മുതല്‍ 1700 വരെയാണ് മൊത്തവ്യാപാര വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.