മണക്കടവിലെ ആയുർവേദ ഔഷ​ധത്തോട്ടം കാണാൻ വിദേശീയരെത്തി

ആലക്കോട്: ആയുർവേദ ചികിത്സയെക്കുറിച്ച് അറിയാനും ഔഷധസസ്യത്തോട്ടം കാണാനും വിദേശികളെത്തി. മണക്കടവ്-കാരിക്കയത ്തെ തോമസ് പൈകടയുടെ ഔഷധ സസ്യത്തോട്ടത്തിലാണ് ഇറ്റലിയിൽനിന്നുള്ള നീറ്റി സ്റ്റെഫാനിയ, ജപ്പാനിൽനിന്നുള്ള യോർകിയോ, അർജൻറീനയിൽനിന്നുള്ള ഡാനീസ് എന്നിവരും മഹാരാഷ്ട്ര സ്വദേശി ലോമ മങ്കാരുൽക്കറും എത്തിയത്. ആയുർവേദ മസാജ്, പഞ്ചകർമ ചികിത്സ, യോഗ, ബ്യൂട്ടി തെറപ്പി എന്നിവയുടെ പഠനവുമായി ബന്ധപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയത്. ഇൻറർനെറ്റ് മുഖാന്തരം ബന്ധപ്പെട്ടാണ് കണ്ണൂരിലും പിന്നീട് മണക്കടവിലും എത്തിയത്. പൈകട തോമസ് വൈദ്യരുടെ മൂന്നര ഏക്കറോളം വരുന്ന ഔഷധത്തോട്ടത്തിൽ 200ലധികം ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നുണ്ട്. അപൂർവ ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന തോട്ടം സംഘത്തെ ഏറെ ആകർഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.