കണ്ണൂർ: കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി ഒ.വി റോഡില്‍ സംഗമം ജങ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാൻഡ് വരെ മൂന്ന് ആഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ ടൗണ്‍ ഹാള്‍ റോഡ്-ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം-മേലൂട്ട് മഠപ്പുര മേല്‍പാലം-മണവാട്ടി ജങ്ഷന്‍ വഴിയും മറ്റ് വാഹനങ്ങള്‍ സംഗമം ജങ്ഷനിൽനിന്ന് പുതിയ ബസ്സ്റ്റാൻഡ് വഴിയും പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോഴിക്കോട് റോഡ്-ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍-ജനറല്‍ ആശുപത്രിവഴിയും കടന്നുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.