എ.ടി.വി.എം തകരാറിൽ; റെയിൽ​േവ സ്​റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എ.ടി.വി.എമ്മുകള്‍ തകരാറിലാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്ന ു. സ്‌റ്റേഷനിലെ നാല് എ.ടി.വി.എമ്മുകള്‍ ഒരേസമയം തകരാറിലായതാണ് കഴിഞ്ഞദിവസങ്ങളിൽ ദുരിതം ഇരട്ടിക്കാനിടയാക്കിയത്. ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട നിരയാണ് കാണാൻകഴിയുന്നത്. പാലക്കാട് ഡിവിഷന് കീഴില്‍ മാത്രം പതിനഞ്ചിലേറെ എ.ടി.വി.എം തകരാറിലാണെന്നാണ് കണക്ക്. ആറുവര്‍ഷം മാത്രം പഴക്കമുള്ള മെഷീനുകൾ അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്. രാവിലെ എക്‌സിക്യുട്ടീവ് െട്രയിനും ഉച്ചക്ക് കോയമ്പത്തൂരിലേക്കും എറണാകുളം ഭാഗങ്ങളിലേക്കുമുള്ള ഇൻറര്‍സിറ്റി െട്രയിനുകളും പുറപ്പെടുമ്പോഴാണ് വന്‍ തിരക്ക് അനുഭവപ്പെടുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ നില്‍ക്കുന്നതോടെ ടിക്കറ്റിനായുള്ള ആളുകളുടെ നിര സ്‌റ്റേഷന് പുറത്തേക്കും നീളും. ഇതിനിടെ ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങുന്നതോടെ യാത്രക്കാര്‍ തമ്മില്‍ ഉന്തും തള്ളുമാണ്. യാത്രക്കാര്‍ തമ്മില്‍ കൈയാങ്കളി ഘട്ടത്തിലെത്തുന്നതോടെ ടിക്കറ്റ് എടുക്കാതെതന്നെ കയറാന്‍ അധികൃതർതന്നെ നിര്‍ദേശിക്കുന്നതായി യാത്രക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.