സ്ഫോടനം: സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം

പയ്യന്നൂർ: പയ്യന്നൂരിൻെറ വിവിധ പ്രദേശങ്ങളിൽ രണ്ടു ദിവസമായുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർ.എസ്.എസ് കേന്ദ്രമായ എട്ടിക്കുളം കക്കംപാറയിൽ ഞായറാഴ്ച പുലർച്ചയും കോറോത്തെ ബി.എം.എസ് പ്രവർത്തക‍ൻെറ വീടിന് മുന്നിലെ റോഡിലും കാരയിൽ ആർ.എസ്.എസ് പ്രവർത്തക‍ൻെറ വീടിന് സമീപവും തിങ്കളാഴ്ച പുലർച്ചയുമാണ് സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പയ്യന്നൂരിലും പരിസരങ്ങളിലും ചിലർ വാഹനങ്ങളിൽ കറങ്ങിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് എട്ടിക്കുളം കക്കംപാറയിൽ രാത്രിയിൽ സ്ഫോടനശബ്ദങ്ങൾ കേൾക്കാറുള്ളത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇപ്പോൾ വീണ്ടുമുണ്ടായ സ്ഫോടനങ്ങൾ നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും കെ.പി. മധു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.