ജനഹിതം എൽ.ഡി.എഫിന് അനുകൂലം -ടി.പി. പീതാംബരൻ

തലശ്ശേരി: ദേശീയതലത്തിൽ രാഹുൽ ഗാന്ധി പുലർത്തുന്ന രാഷ്ട്രീയ സമീപനം കേരളത്തിലെ കോൺഗ്രസുകാർ സ്വീകരിക്കണമെന്ന്് എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ തലശ്ശേരിയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനഹിതം എൽ.ഡി.എഫിന് അനുകൂലമാണെന്ന് കോൺഗ്രസുകാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇടക്കിടെ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന ആരോപണങ്ങളെല്ലാം പുകമറയാണ്. എല്ലാ കാര്യത്തിലും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അമേരിക്കയിൽ നിന്നടക്കം സഹായം സ്വീകരിച്ച നരേന്ദ്ര മോദി പ്രളയത്തിൽ തകർന്ന കേരളത്തിന് കരകയറാൻ വിദേശ സഹായം പാടില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സംസ്ഥാന സർക്കാറിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് വിദേശസഹായം സ്വീകരിക്കരുതെന്ന് മോദി പറഞ്ഞതെന്നും പീതാംബരൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. സുരേശൻ, എ.എം. വിശ്വനാഥ്, കെ. വിനയരാജ്, കെ.വി. രജീഷ്, വി. പുരുഷു, ഷീബ ലിയോൺ, വി.എൻ. വത്സരാജ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.