ഇന്ന് അഴീക്കോട് മണ്ഡലത്തിൽ റോഡ് ഷോ കണ്ണൂർ: കണ്ണൂർ പാർലമൻെറ് മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർഥി കെ.കെ. അബ്ദുൽ ജബ്ബാർ പേരാവൂർ മണ്ഡലത്തിൽ പര്യടനം നടത്തി. കുടുംബസംഗമങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. കാറാട്, വളവിൽ, പുറപ്പാറ, മീത്തലെ പുന്നാട്, ചാക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു സംസാരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്ത് യഥാർഥ ബദൽ ഉയർന്നു വരേണ്ടതിൻെറ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. വൈകീട്ട് ഇരിട്ടി ടൗണിലും പര്യടനം നടത്തി. മണ്ഡലം പ്രസിഡൻറ് സത്താർ ഉളിയിൽ, സി.എം. നസീർ, റഹീസ് ഇരിട്ടി, റിയാസ് നാലകത്ത് തുടങ്ങിയ നേതാക്കളും സ്ഥാനാർഥിയെ അനുഗമിച്ചു. തിങ്കളാഴ്ച അഴീക്കോട് മണ്ഡലത്തിൽ നടക്കുന്ന എസ്.ഡി.പി.െഎയുടെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.