പാക്​ ദേശീയദിനം; ആശംസയുമായി മോദി

പാക് ദേശീയദിനം; ആശംസയുമായി മോദി ന്യൂഡൽഹി: പാക് ദേശീയദിനത്തിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് അയൽരാജ്യത്തി​െൻറ ആശംസ സന്ദേശം അയച്ചത്. ഉപഭൂഖണ്ഡത്തിലെ ജനാധിപത്യത്തിനും സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും ഒരുമിച്ചുനിൽക്കാമെന്നും കലാപ, ഭീകരവിരുദ്ധ സാഹചര്യമൊരുക്കാൻ കൈകോർക്കാമെന്നും ആശംസിക്കുന്നു. പുൽവാമ ആക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരുന്നു. ആണവശക്തികളായ അയൽരാജ്യങ്ങൾ തമ്മിൽ വ്യോമാക്രമണങ്ങൾ വരെ നടന്നു. ഇതി​െൻറ തുടർച്ചയായി വെള്ളിയാഴ്ച പാക് ഹൈകമീഷനിൽ ദേശീയദിനത്തി​െൻറ ഭാഗമായി നടത്തിയ എതിരേൽപ് ഇന്ത്യ ബഹിഷ്കരിച്ചിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ സന്ദേശം. മോദിയുടെ സന്ദേശം ലഭിച്ചെന്ന് റീട്വീറ്റ് ചെയ്ത ഇംറാൻ ഖാൻ സമാനസന്ദേശം ഇന്ത്യക്കും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.