കാസര്‍കോട്: വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍ ഭാര്യക്കൊപ്പം സാധനങ്ങള്‍ മാറ്റാനെത്തിയ ഗൃഹനാഥനെ വീട്ടിനകത്ത് തൂങ ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ്മദ് കുളങ്കരയെയാണ് (55) മരിച്ചത്. രണ്ടാഴ്ചമുമ്പ് ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റ അഹ്മദും കുടുംബവും മകള്‍ റൈഹാനയുടെ ഉദുമയിലെ വീട്ടിലായിരുന്നു താമസം. ഭാര്യ ബീവിയോടൊപ്പം ഞായറാഴ്ച രാവിലെയാണ് വാടകവീട്ടിലെത്തിയത്. ഇതിനിടെ അഹ്മദിനെ കാണാതാവുകയായിരുന്നു. വൈകീട്ടോടെയാണ് തൂങ്ങിയനിലയില്‍ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഏപ്രില്‍ ഏഴിന് അഹ്മദിെൻറ മറ്റൊരു മകളുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. പിതാവ്: പരേതനായ മമ്മുഞ്ഞി. മാതാവ്: പരേതയായ ആഇശാബി. മറ്റുമക്കൾ: അഫ്‌സല്‍, ഹഫ്‌സ. സഹോദരങ്ങള്‍: അബ്ബാസ്, ബീരാന്‍, കരീം, ആസിയ, നബീസ, അന്തുഞ്ഞി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.