മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതാവരുത് -ജസ്​റ്റിസ് കെമാൽ പാഷ

തലശ്ശേരി: ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശംപോലും ലഭിക്കാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജസ്റ്റിസ് കെമാൽ പാഷ. ശ്രീനാരായണ ഗുരുദേവൻ തലശ്ശേരിയിൽ എത്തിയതി​െൻറ സ്മരണാർഥം സംഘടിപ്പിച്ച പ്രഥമ തൃപ്പാദ സ്പർശ സ്മൃതിദിന സമരോഹം പരിപാടി പാരിസ് പ്രസിഡൻസി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതാവരുത്. ജീവ​െൻറ വിലവരുമ്പോൾ അവിടെ ജാതിയും മതവുമില്ല. ഈ കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. ഇവിടെയാണ് ശ്രീനാരായണ ഗുരുദേവ​െൻറ പ്രസക്തി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തി​െൻറ ചരിത്രം ഉൾക്കൊള്ളിച്ച് ടി.വി. വസുമിത്രൻ എൻജിനീയർ രചിച്ച ആധികാരികഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു. ജസ്റ്റിസ് ടി.വി. രാമകൃഷ്ണൻ, അഡ്വ. കെ. സത്യൻ, -------------പ്രകാശനന്ദ---------- സ്വാമികൾ, സൈഗൾ സ്വാമികൾ എന്നിവർ സംസാരിച്ചു. ടി.വി. വസുമിത്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.