അഴീക്കൽ: അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. വളപട്ടണം പുഴയിൽ കപ്പൽ പൊളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വെൽഡിങ്ങിെൻറ തീപ്പൊരിവീണ് ഫർണിച്ചർ കത്തുകയായിരുന്നു. കപ്പൽ പൊളിയിലേർപ്പെട്ട ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കണ്ണൂരിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. ഒന്നരമാസം മുമ്പ് ചെന്നൈയിൽനിന്ന് എത്തിച്ച കപ്പലിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഴീക്കൽ തീര െപാലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അഴീക്കൽ കപ്പൽപൊളി കേന്ദ്രത്തിനെതിരായി വ്യാപക പ്രതിഷേധം നേരത്തെ ഉയർന്നിരുന്നു. തീപിടിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിലാകെ പുകപടലം പടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.