യോഗ പരിശീലനം

പാനൂർ: ബ്ലോക്ക്പഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പാക്കിയ യോഗപരിശീലന പരിപാടി ശ്രദ്ധേയമായി. ബ്ലോക്കി​െൻറ തനത് പര ിപാടിയെന്ന നിലയിലാണ് വയോജനങ്ങൾക്ക് യോഗ പരിശീലനത്തിന് അവസരമൊരുക്കിയത്. 2018-19 വാർഷിക പദ്ധതിയിൽപെടുത്തി ഐ.സി.ഡി.എസി​െൻറ നേതൃത്വത്തിൽ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി, മൊകേരി പഞ്ചായത്തുകളിൽ 15 കേന്ദ്രങ്ങളൊരുക്കിയാണ് യോഗ പരിശീലനമാരംഭിച്ചത്. 460 പേർ പരിശീലനത്തിൽ പങ്കെടുത്തു. 1,32,000 രൂപയാണ് പദ്ധതിക്കായി നീക്കിെവച്ചത്. യോഗപരിശീലകരായ കെ. രവീന്ദ്രൻ മാസ്റ്റർ, പി. പ്രസന്ന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. വയോജന യോഗപരിശീലന പദ്ധതിയുടെ പാനൂർ ബ്ലോക്ക്തല സമാപനം പ്രസിഡൻറ് എൻ. അനൂപ് നിർവഹിച്ചു. സി.ഡി.പി.ഒ കെ.എൻ. ഉമ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ടി.വി. സുഭാഷ്, ജി.ഇ.ഒ പി. സന്തോഷ്, കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.