തലശ്ശേരി: അക്രമവും കൊലപാതക രാഷ്ട്രീയവും വടകരയുടെ മണ്ണിലേക്ക് പറിച്ചുനടാനുള്ള ഇടതുമുന്നണിയുടെ രാഷ്ട്രീയനീക ്കത്തെ വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ചെറുത്തുതോൽപിക്കുമെന്ന് പാര്‍ലമെൻറ് മണ്ഡലം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കര്‍മപദ്ധതികള്‍ക്കും യോഗം രൂപംനല്‍കി. മുൻ മന്ത്രി അഡ്വ. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എം.എ. റസാഖ്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഡ്വ. പ്രവീൺ കുമാർ, വി.എ. നാരായണന്‍, യു. രാജീവന്‍, വി.എം. ചന്ദ്രന്‍, പ്രദീപ് ചോമ്പാല, പി. ശാദുലി, പി. അമ്മദ് മാസ്റ്റര്‍, കെ. ബാലനാരായണന്‍, അഡ്വ. ഐ. മൂസ, സജീവന്‍ മാറോളി, പി.കെ. ഹബീബ്, സി.പി.എ. അസീസ്‍, സി.കെ. സുബൈര്‍, എന്‍.വി. അബ്ദുസ്സമദ്, വി.പി. ഇബ്രാഹീം കുട്ടി, സി.കെ.വി. യൂസുഫ്, റഷീദ് വെങ്ങളം, സി.വി. അജിത്ത്, വി.വി. മുഹമ്മദലി, മനോജ് ആവള, യൂസഫ് പള്ളിയത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.