റിസോർട്ടിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

എരഞ്ഞോളി: മദ്യപിച്ചുള്ള ബഹളവും ഉച്ചഭാഷിണിയുെട ഉപയോഗവും ശല്യമാകുന്നതായി ആരോപിച്ച് . കാവുംഭാഗം കോമത്ത്പാറ യിലെ ആങ്കർ റിസോർട്ടിനെതിരെയാണ് ദേശവാസികളുടെ പ്രതിഷേധമുയർന്നിട്ടുള്ളത്. റിസോർട്ടിലെ പരിധിവിട്ടുള്ള പ്രവർത്തനം കാരണം പ്രദേശത്തെ രോഗികളും വൃദ്ധരുമുൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റിസോർട്ട് പരിസരത്ത് കഴിഞ്ഞദിവസം ബാനർ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞവർഷം ജനുവരി മുതൽ പലതവണ പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ദേശവാസികൾ പറഞ്ഞു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ റിസോർട്ടി​െൻറ പ്രവർത്തനം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വൻ ശബ്ദത്തോടെ സംഗീതപരിപാടികൾ നടത്തുന്നത് പതിവാണ്. ഇത് സമീപത്തെ വിദ്യാർഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റിസോർട്ടിലെ പരിധിവിട്ട പ്രവർത്തനം കാരണം നാട്ടുകാർ െപാലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ റിസോർട്ടിനെതിെര പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.