കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

തലശ്ശേരി: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഡി.വൈ.എഫ്.െഎ പ്രവർത്തകനെ . നെറ്റിക്കും ഇടതുകൈക്കും കാലിനും സാരമായി പരിക്കേറ്റ പൊന്ന്യം പറാംകുന്നിലെ പ്രമീള നിവാസിൽ രാഹുലിനെ (24) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലി​െൻറ പരാതിയിൽ എരഞ്ഞോളി കുടക്കളം സ്വദേശി പ്രബേഷ്, പറാംകുന്നിലെ ഷിംജിത്ത് എന്നിവർക്കെതിരെ കതിരൂർ പൊലീസ് കേസെടുത്തു. പറാംകുന്ന് രമാംബിക ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ബൈക്ക് നിർത്തി രാഹുൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രബേഷ് കാർ അമിതവേഗതയിലോടിച്ച് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണാണ് രാഹുലിന് പരിക്കേറ്റത്. രാഹുലിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഹർഷവർധനും വീഴ്ചയിൽ പരിക്കേറ്റു. അപകടം വരുത്തിയ കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.