മാഹി: നിർദിഷ്ട മുഴപ്പിലങ്ങാട്-മാഹി ബൈപാസ് റോഡ് പ്രവൃത്തി ദ്രുതഗ തിയിൽ പുരോഗമിക്കവെ മാഹി പുഴക്ക് കുറുകെ റെയിൽവേ പാലത്തിന് സമീപം പണിയുന്ന പാലത്തിെൻറ പൈലിങ് ജോലി മാർച്ച് അവസാനത്തോടെ പൂർത്തിയാ കും. 870 മീറ്ററാണ് പാലത്തിെൻറ നീളം. കുയ്യാലി, അഞ്ചരക്കണ്ടി, എരഞ്ഞോളി പുഴക ൾക്ക് കുറുകെയും പാലങ്ങളുടെയും പണി നടന്നുകൊണ്ടിരിക്കുകയാണ്.
ഇ തിൽ മയ്യഴിപ്പുഴക്കുള്ളതാണ് ഏറ്റവും നീളംകൂടിയ പാലം. മാഹി റെയിൽവേ പാലത്തിന് സമീപത്തു കൂടി തന്നെയാണ് ഇത് കടന്നുപോകുന്നത്.
ഒളവിലം ഭാഗത്തുനിന്ന് തുടങ്ങുന്ന പാലം മാഹി റെയിൽവേ സ്റ്റേഷെൻറ കിഴക്കുവശത്താണ് അവസാനിക്കുന്നത്. പുഴക്ക് കുറുകെ താൽക്കാലിക പാലം കെട്ടിയുണ്ടാക്കിയതിലൂടെ ചെറിയ വാഹനങ്ങളും ഇരുച ക്രവാഹനങ്ങളും കുറുക്കുവഴി തേടി സഞ്ചാരം തുടങ്ങിയിട്ടുമുണ്ട്.
അഴിയൂർ ഭാഗത്തുനിന്ന് ചൊക്ലി ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളാണ് പഴയ മാഹി പാലവും പെരിങ്ങാടി ഗേറ്റും ഒഴിവാക്കിക്കിട്ടാൻ ഇതുവഴി കടന്നുപോകുന്നത്.
2017 നവംബർ മാസത്തിലാണ് മാഹി ബൈപാസ് പ്രവൃത്തിയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്ന 18.6 കിലോമീറ്റർ റോഡിന് 883 കോടിയാണ് മതിപ്പ് െചലവ്. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന ബൈപാസ് മാഹി, തലശ്ശേരി പട്ടണങ്ങളെ തൊടാതെ കടന്നുപോകുന്നതിനാൽ ഗതാഗത കുരുക്കിൽപെടാതെ 20 മിനിറ്റ് യാത്രയിൽ അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാട്ടേക്കുമെത്താൻ കഴിയുമെന്നതാണ് മാഹി ബൈപാസിെൻറ പ്രത്യേകത. 1977ലാണ് ബൈപാസിനായുള്ള സ്ഥലമേറ്റെടുക്കൽ ആരംഭിച്ചത്.
കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ വർഷങ്ങൾക്ക് മുമ്പ് റോഡിനായി ഭൂമി ഏറ്റെടുത്തെങ്കിലും മാഹി, അഴിയൂർ ഭാഗത്തെ സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുകയെ ചൊല്ലിയുള്ള തർക്കത്തിൽ പദ്ധതി നടപ്പാക്കാൻ പിന്നെയും കാലതാമസമുണ്ടായി.
2020ൽ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ലക്ഷ്യംവെച്ചാണ് പണി പുരോഗമിക്കുന്നത്.
പെരുമ്പാവൂർ ഇ.കെ.കെ ഇൻഫ്രസ്ട്രക്ചർ പബ്ലിക് ലിമിറ്റഡിനാണ് നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.