എൽ.ഡി.എഫ് വനിത പാര്‍ലമെൻറ്

തലശ്ശേരി: ഇടതുപക്ഷത്തി​െൻറ ബദല്‍നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചുനില്‍ക്കുകയാണെന്ന് സി.പി .എം േപാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എൽ.ഡി.എഫ് ധര്‍മടം മണ്ഡലം വനിത പാര്‍ലമ​െൻറ് ചിറക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സുപ്രീംകോടതിയിലും സര്‍വകലാശാലയിലും കേന്ദ്രസര്‍ക്കാറി​െൻറ കടന്നുകയറ്റമാണ്. ബി.ജെ.പിയുടെ ഭരണഘടനലംഘനം കൂടുതല്‍ ദുരിതത്തിലാക്കിയത് സ്ത്രീകളെയാണ്. കേന്ദ്രസര്‍ക്കാറി​െൻറ സാമ്പത്തികനയം ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ് ചെയ്തത് -വൃന്ദ കാരാട്ട് പറഞ്ഞു. പി.കെ. ശ്രീമതി എം.പി, പി. സതീദേവി, കെ. ശശിധരന്‍, കെ.കെ. നാരായണന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.