വരൾച്ച: കുഴൽക്കിണർ നവീകരിക്കണമെന്ന്​ നാട്ടുകാർ

ന്യൂ മാഹി: കുടിവെള്ളക്ഷാമത്തി​െൻറ നാളുകൾ അടുത്തതോടെ ബദൽ സംവിധാനമേർപ്പെടുത്തണമെന്ന ആവശ്യവുമായി പ്രദേശവാസിക ൾ രംഗത്തെത്തി. പെരിങ്ങാടി വേലായുധൻമൊട്ടയിലെ കുഴൽക്കിണർ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 20 വർഷം മുമ്പ് സ്ഥാപിച്ച കുഴൽക്കിണറിൽനിന്ന് അടുത്തകാലംവരെ ശുദ്ധജലം ലഭിച്ചിരുന്നെങ്കിലും ഇതി​െൻറ ഇരുമ്പ് പൈപ്പ് ദ്രവിച്ചതോടെ ജലം മലിനമായി. ഇരുമ്പ് പൈപ്പ് മാറ്റി പി.വി.സി പൈപ്പ് സ്ഥാപിച്ചാൽ ശുദ്ധജലം ലഭിക്കും. ഇതിനായി നാട്ടുകാർ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. വേനൽക്കാലത്തെ വരൾച്ചയിൽ പള്ളിപ്രം ജലസേചന പദ്ധതിയിൽനിന്ന് ഇവിടേക്ക് നാമമാത്രമായേ കുടിവെള്ളം കിട്ടുകയുള്ളൂ. നൂറോളം കുടുംബങ്ങൾ കഴിഞ്ഞവർഷം ലോറിവെള്ളത്തെയാണ് ആശ്രയിച്ചത്. പഞ്ചായത്തധികൃതർ കുഴൽക്കിണർ നവീകരിച്ച് കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾ ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലൊക്കെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ലോറിയിൽ വെള്ളം വിതരണം ചെയ്ത സന്നദ്ധ സംഘടന പെരിങ്ങാടിയിലെ കൈത്താങ്ങി​െൻറ സഹായവും നാട്ടുകാർ അഭ്യർഥിച്ചിട്ടുണ്ട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.