പ്രതിഷ്ഠാദിന മഹോത്സവം

കതിരൂർ: വേറ്റുമ്മൽ ദേവർക്കുന്ന് ശ്രീ യോഗീശ്വരക്ഷേത്ര നാഗസ്ഥാനം പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 17, 18 തീയതികളിൽ നടക്കും. ഞായറാഴ്ച വൈകീട്ട് നടതുറക്കും. പുണ്യാഹകർമങ്ങൾ, താന്ത്രിക കർമങ്ങൾ, ദീപാരാധന, പൂജകൾ, നാഗപൂജകൾ, സർപ്പബലി എന്നിവയാണ് അന്നത്തെ ചടങ്ങുകൾ. തിങ്കളാഴ്ച രാവിലെ താന്ത്രിക കർമങ്ങൾ, ഗണപതിഹോമം, പൂജകൾ, വിശേഷാൽ പൂജകൾ, പ്രസാദവിതരണം എന്നിവയുമുണ്ടാകും. ക്ഷേത്രം തന്ത്രി പുല്ലേഞ്ചരി ഇല്ലം ഭാസ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.