കൂത്തുപറമ്പ്: എൽ.ഡി.എഫ് കണ്ണൂർ പാർലമെൻറ് മണ്ഡലം സ്ഥാനാർഥി പി.കെ. ശ്രീമതി ധർമടം മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ പര് യടനം നടത്തി. പെരളശ്ശേരി ടൗണിൽനിന്ന് ആരംഭിച്ച പര്യടനം മുഴപ്പിലങ്ങാടാണ് സമാപിച്ചത്. ആദ്യഘട്ട പര്യടനമെന്നനിലയിൽ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളുമാണ് സ്ഥാനാർഥി സന്ദർശിച്ചത്. സ്ഥാനാർഥിയുടെ ഫോട്ടോ അടങ്ങിയ പ്ലക്കാഡുകളുമേന്തി വനിതാപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ശ്രീമതിക്കൊപ്പമുണ്ടായിരുന്നു. െതരഞ്ഞെടുക്കപ്പെട്ടാൽ തുടങ്ങിെവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് മുൻഗണന നൽകുകയെന്ന് പി.കെ. ശ്രീമതി വോട്ടർമാരോട് പറഞ്ഞു. വെള്ളച്ചാൽ, ചക്കരക്കല്ല്, കാവിന്മൂല, അഞ്ചരക്കണ്ടി, ചമ്പാട്, മമ്പറം, പിണറായി തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടഭ്യർഥന നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, എൽ.ഡി.എഫ് നേതാക്കളായ കെ. ശശിധരൻ, കെ.വി. ബാലൻ, കെ.കെ. രാജീവൻ, ടി. ഭാസ്കരൻ തുടങ്ങിയവരും സ്ഥാനാർഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.