തെരഞ്ഞെടുപ്പ്: പയ്യന്നൂരിൽ യോഗംചേര്‍ന്നു

പയ്യന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പാര്‍ലമ​െൻറ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന ്നൂര്‍ നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഓഫിസര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപന മേലധികാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗംചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി ഉപ വരണാധികാരിയും െഡപ്യൂട്ടി കലക്ടർ എൽ.എൻ ഇൻ ചാർജുമായ വി.എം. ബീബാസ് യോഗത്തിൽ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്നും സ്വകാര്യസ്ഥലങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനനില ഉറപ്പുവരുത്താൻ എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.