പയ്യന്നൂർ: പെരുമ്പ ജങ്ഷൻ സൗന്ദര്യവത്കരിച്ച് നവീകരിക്കാൻ 98 ലക്ഷം രൂപയുടെ ഭരണാനുമതി. ദേശീയപാതയിൽനിന്ന് പയ്യന്ന ൂർ ടൗൺ ഭാഗത്തേക്ക് പ്രവേശിക്കുന്ന പെരുമ്പ ജങ്ഷൻ വീതികൂട്ടി നവീകരിക്കും. ഇവിടെ മതിയായ വീതി ഇല്ലാത്തതിനാൽ ദേശീയപാതയിൽ ഗതാഗതതടസ്സം അനുഭവപ്പെടാറുണ്ട്. സ്ഥലക്കുറവ് കാരണം സിഗ്നൽ സംവിധാനം സ്ഥാപിക്കാനും കഴിയില്ല. ജങ്ഷൻ നവീകരിക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പെരുമ്പ പാലം മുതൽ മലബാർ ഗോൾഡ് കെട്ടിടംവരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലെ സ്ഥലവും ദേശീയപാതയുടെ സ്ഥലവും ഉപയോഗപ്പെടുത്തിയാണ് വീതികൂട്ടി നവീകരിക്കുന്നത്. ആവശ്യത്തിന് സ്ഥലം ലഭിക്കുന്നതോടെ ഡിവൈഡർ സ്ഥാപിച്ച് ശാസ്ത്രീയമായ ട്രാഫിക് സംവിധാനം നടപ്പാക്കുമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.