കണ്ണൂര്‍: കോർപറേഷനിലെത്തുന്ന അപേക്ഷകളിൽ മിക്കവയും നടപടികളില്ലാതെ മാസങ്ങളോളം കെട്ടിക്കിടക്കുകയാണെന്ന് കൗൺസിൽ യോഗത്തിൽ വിമർശനം. ഡെപ്യൂട്ടി മേയറും ചില കൗൺസിലർമാരും വിഷയം ചൂണ്ടിക്കാട്ടി. പി.എം.എ.വൈ പദ്ധതിയുടെ അപേക്ഷകള്‍ അഞ്ചും ആറും മാസം കെട്ടിക്കിടക്കുകയാണെന്നും പള്ളിക്കുന്ന് സോണലില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് കണക്കില്ലെന്നും നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് അവ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് യോഗത്തിൽ പറഞ്ഞു. സി.ആർ.സെഡ്, ഡാറ്റ ബാങ്കിെൻറ പേരിൽ പല അപേക്ഷകരെയും ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും 10 മാസം കഴിഞ്ഞിട്ടും ഫയലുകള്‍ കുന്നുകൂടി കിടക്കുന്നുവെന്നും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ഒ. മോഹനൻ കുറ്റപ്പെടുത്തി. 530 ഡാറ്റ ബാങ്ക് അപേക്ഷകരുടെ വിവരങ്ങൾ കൃഷി ഓഫിസിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും മാർച്ച് 30നകം മറ്റുള്ളവരുടെ അപേക്ഷ ലഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ പ്രവേശിക്കുന്ന ബസുകളുടെ ടോള്‍ 45 രൂപയായി വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇനിമുതല്‍ വിധവ, അവിവാഹിത പെന്‍ഷന്‍ തുടങ്ങിയവ ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫിസറുടെയോ ഗസറ്റഡ് ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 1200 ചതുരശ്ര അടിയിൽ കുറവുള്ള വീടുള്ളവര്‍ക്കേ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യൂവെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയതായും യോഗത്തിൽ അറിയിച്ചു. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.