തലശ്ശേരി: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. രവീന്ദ്രൻ, മുഹമ്മദലി, മുൻഷീർ, റെജി ചീരൻ, ഇസ്മായിൽ, സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാക്കിർ കാത്താണ്ടി സ്വാഗതവും പി.കെ. നിസാർ നന്ദിയും പറഞ്ഞു. തലശ്ശേരി: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് ഖാദി അയനിക്കാട് കെ.പി. മുഹമ്മദ് മുസ്ലിയാരുടെയും പ്രവർത്തക സമിതിയംഗം എ. മൊയ്തീൻ ഹാജിയുടെയും നിര്യാണത്തിൽ ജമാഅത്ത് യോഗം രേഖപ്പെടുത്തി. പ്രസിഡൻറ് അഡ്വ. സി.ഒ.ടി. ഉമ്മർ അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ, എം.കെ. അബ്ദുൽ അസീസ്, എ.പി. മഹമൂദ്, പ്രഫ. യു.സി. അബ്ദുൽ മജീദ്, കെ.പി. നജീബ്, എം. ഫൈസൽ ഹാജി, കെ. ഉസ്മാൻ ഹാജി, സി.കെ.പി. അബ്ദുറഹ്മാൻ, സി. ഹാരിസ് ഹാജി, എ.കെ. ആബൂട്ടി ഹാജി, എ.കെ. മുസമ്മിൽ, വി.കെ. ജവാദ് അഹമ്മദ്, മുഹമ്മദ് താഹ, കെ.പി. റഫീഖ്, എൻ. മഹമൂദ്, അഡ്വ. കെ.എ. ലത്തീഫ്, പി. സമീർ, എം.എസ്. ആസാദ്, കെ.പി. നിസാർ, പി. ഇർഷാദ്, മൂസക്കുട്ടി തച്ചറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.