കലക്ടറേറ്റ് ധർണ സംഘടിപ്പിക്കും

തലശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ സ്വതന്ത്ര കർഷകസംഘം ചൊവ്വാഴ്ച കണ്ണൂർ കലക് ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും. ധർണയിൽ തലശ്ശേരി മണ്ഡലത്തിൽനിന്നുള്ളവർ പെങ്കടുക്കണമെന്ന് കൗൺസിൽ യോഗം അഭ്യർഥിച്ചു. പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മൊയ്തു കുന്നോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. കരീം ഹാജി, ടി.പി.വി. ഷംസുദ്ദീൻ, എ.പി. യൂസഫ്, യു. ഖാദർ, ടി.വി. ഹാഷിം, ലത്തീഫ് വടക്കുമ്പാട്, എ.കെ. നസീർ എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദലി സ്വാഗതവും ഇസ്മായിൽ ചാത്തോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.