പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ നിലവിൽ വിധവ /അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവരായ ഗുണഭോക്താക്കൾ ഒരു ഗസറ്റ ഡ് ഓഫിസറിൽനിന്ന് തങ്ങൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് കാണിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി ഫെബ്രുവരി 28നകം പഞ്ചായത്ത് ഒാഫിസിൽ ഹാജരാക്കണം. വൈദ്യുതി മുടങ്ങും പാനൂർ: ചെറുപ്പറമ്പ്, മുക്കിൽപീടിക എന്നിവിടങ്ങളിൽ തിങ്കളാഴ്ച എട്ടു മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും. ജില്ല കൺവെൻഷൻ പാനൂർ: ജില്ല പെൻഷനേഴ്സ് ലീഗ് സ്പെഷൽ കൺവെൻഷൻ ചൊവ്വാഴ്ച മൂന്നിന് കണ്ണൂർ ശിക്ഷക് സദനിൽ ചേരുമെന്ന് ജില്ല കോഒാഡിനേറ്റർ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ്, സെക്രട്ടറി അഹമ്മദ് എന്നിവർ യോഗത്തിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.