തലശ്ശേരി: ടി.സി േറാഡ് റെയിൽവേ മേൽപാലത്തിെൻറ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എത്രയുംവ േഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തലശ്ശേരി മേഖല കമ്മിറ്റി യോഗം ആവശ്യെപ്പട്ടു. ഒരുമാസമായി പാലം അടച്ചിട്ടതിനാൽ തലശ്ശേരിയിലെ വ്യാപാരമേഖല കനത്ത പ്രതിസന്ധിയിലാണ്. പാലം എപ്പോൾ തുറന്നുകൊടുക്കാനാകുമെന്ന് അധികൃതർക്കുപോലും വ്യക്തതയില്ല. തലശ്ശേരിയിലെ യാത്രാദുരിതം എത്രയും പെെട്ടന്ന് പരിഹരിക്കണമെന്ന് യോഗം ആവശ്യെപ്പട്ടു. പ്രസിഡൻറ് സി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. വി.കെ. ജവാദ് അഹമ്മദ്, വി. വത്സൻ, ഇ.എ. ഹാരിസ്, രതീഷ് ബാബു, സാക്കിർ കാത്താണ്ടി, പി.പി. ചിന്നൻ എന്നിവർ സംസാരിച്ചു. എ.കെ. സക്കരിയ സ്വാഗതവും പി. ഇർഷാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.