കണ്ണൂർ: ഇസ്രായേൽ അധിനിവേശത്തിനെതിരെ ഏഴ് പതിറ്റാണ്ട് കാലമായി ചെറുത്തുനിൽക്കുന്ന ഫലസ്തീൻ ജനതയുടെ ജീവിതം പ്രമേ യമായ ഹ്രസ്വസിനിമകൾ പ്രദർശിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ തിങ്കളാഴ്ച വൈകീട്ട് ആറിന് കണ്ണൂർ യൂനിറ്റി സെൻററിൽ നടക്കും. വെസ്റ്റ്ബാങ്കിൽ നിന്നുള്ള അഹ്മദ് ബുറന്ത് 12 വർഷത്തിനിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ '5 ബ്രോക്കൺ കാമറ', ബ്രിട്ടനിൽ താമസിക്കുന്ന ഫലസ്തീൻ യുവ സംവിധായകൻ അനസ് കർമിയുടെ '100 ബാൽഫർ റോഡ്സ്' എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. ഇന്ത്യ-ഫലസ്തീൻ സൗഹൃദ കൂട്ടായ്മയുടെയും ഇന്തോ പാൽ ഫൗണ്ടേഷെൻറയും ആഭിമുഖ്യത്തിൽ ഇന്ത്യയിലുടനീളം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റിവൽ. എസ്.ഐ.ഒ കണ്ണൂർ ജില്ല കമ്മിറ്റിയാണ് കണ്ണൂരിലെ സംഘാടകർ. ഇന്ത്യയിലെ വിവിധ സാംസ്കാരിക വേദികളും ഡൽഹി സർവകലാശാല, ജെ.എൻ.യു, ഹൈദരാബാദ് സർവകലാശാല, അലീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ പര്യടനത്തിനും ശേഷമാണ് ഫെസ്റ്റിവൽ സംഘം കണ്ണൂരിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.