കണ്ണൂർ: 11ാമത് സംസ്ഥാന വാഫി കലോത്സവം 20ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 48 വാഫി കോളജുകളിൽനിന്നു ള്ള 5000 വിദ്യാർഥികൾ പങ്കെടുക്കും. ഗ്രാൻഡ് ഫിനാെലയിൽ 144 ഇനങ്ങളിലായി സോൺ കലോത്സവങ്ങളിൽനിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് മാറ്റുരക്കുന്നത്. രാവിലെ പത്തിന് നടക്കുന്ന അർഹാം അസംബ്ലി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ടിന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ കലക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഡോ. താജുദ്ദീൻ വാഫി അസ്ഹരി ആമുഖ പ്രഭാഷണം നിർവഹിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.