കണ്ണൂർ: കേരള സ്ക്രാപ്പ് മർച്ചൻറ്സ് അസോസിയേഷൻ (കെ.എസ്.എം.എ) ജില്ല ഒന്നാം വാർഷിക സമ്മേളനം കണ്ണൂർ േചംബർ ഹാളിൽ ജില്ല പ്രസിഡൻറ് മുഹമ്മദ് ഹർഷാദിെൻറ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ശുചിത്വമിഷൻ െഎ.ഡി കാർഡ് വിതരണം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുത്തുക്ക, ജനറൽ സെക്രട്ടറി ഷബീർ പെരുമ്പാവൂർ, ട്രഷറർ മുരുകൻ തിരുവനന്തപുരം, നിസാർ തലശ്ശേരി, രഞ്ജിത്ത് നാറാത്ത്, കെ. രാധാകൃഷ്ണൻ, ദേവസ്യ മേച്ചേരി, ചാക്കോ മുല്ലപ്പള്ളി, എൻ.സി. ബാവ വയനാട്, ഉമൈർ ----പാദം------- എന്നിവർ സംസാരിച്ചു. െക. ഗംഗാധരൻ സ്വാഗതവും കൺവീനർ ബഷീർ പേരാവൂർ നന്ദിയും പറഞ്ഞു. ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സമ്മേളനം കണ്ണൂർ: കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കണ്ണൂർ മലബാർ െറസിഡൻറ് ഒാഡിറ്റോറിയത്തിൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ എൻ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. നാഷനൽ അക്കാദമി ഒാഫ് കസ്റ്റംസ്, ----ഇൻഡിയറക്ട്------- ടാക്സസ് ആൻഡ് നാർകോട്ടിക്സ് നടത്തിയ പരീക്ഷയുടെ ജി.എസ്.ടി പ്രാക്ടീഷണർമാരായി സ്ഥിരത നേടിയവർക്ക് ജി.എസ്.ടി നിയമമനുസരിച്ചുള്ള ഒാഡിറ്റുകൾ നടത്താനുള്ള അധികാരം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി.വി. ജയകൃഷ്ണൻ (ജില്ല പ്രസി.), ടി.ടി. വിപിൻകുമാർ (വൈസ് പ്രസി.), എൻ.വി. രഞ്ജിത്ത് (സെക്ര.), കെ.കെ. ലിനേഷ് (ജോ. സെക്ര.), സി.ടി. ഷൈജു (ട്രഷ.). മുഹമ്മദ് റഫീഖ്, ആർ. അനന്തകൃഷ്ണൻ, എ. സുരേശൻ (സ്റ്റേറ്റ് എക്സി. മെംബർമാർ). എം.കെ. മധുസൂദനൻ, ടി. പ്രസാദ്, മുഹമ്മദ് ഫൈസൽ (എക്സി. കമ്മിറ്റി മെംബർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.