ഒാൺലൈൻ വ്യാപാരം ചെറുകിട കച്ചവടക്കാർക്ക് ഭീഷണി- മന്ത്രി ഇ.പി. ജയരാജൻ

തലശ്ശേരി: ഒാൺലൈൻ വ്യാപാരം ചെറുകിട കച്ചവടരംഗത്ത് വൻഭീഷണിയായി മാറുകയാണെന്നും ഇതിന് പിന്നില്‍ വന്‍കിട കമ്പനികളാണെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. ഓള്‍ കേരള ഫൂട്വെയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നാലാമത് സംസ്ഥാന കണ്‍വെന്‍ഷൻ തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ വ്യാപാരം നികുതി വെട്ടിപ്പിനുള്ള സംവിധാനമായി ഉപയോഗിക്കുകയാണ്. അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ പരസ്യം കൊടുത്തുകൊണ്ട്് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന രീതി ഇടത്തരം കച്ചവടക്കാരെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന് തടയിടാൻ കച്ചവടക്കാർ ഇന്നുള്ള രീതിയിൽ നിന്നും മാറണം. ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിൽ കച്ചവടത്തിൽ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.സി. വര്‍ഗീസ്, കെ.പി. പ്രമോദ്, വി.എ. നാരായണന്‍, എന്‍. ഹരിദാസ്, എ. സലീം, സണ്ണി മാത്യു എന്നിവര്‍ സംസാരിച്ചു. പി.ടി. മൂസ സ്വാഗതവും മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.