കണ്ണൂർ: ഹിന്ദു െഎക്യവേദി നേതാവ് പി.കെ. ശശികലയെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നഗരത്തിൽ പ്രതിഷേധ നാമജപയാത്ര നടത്തി. തളിക്കാവ് പരിസരത്തുനിന്നാരംഭിച്ച യാത്ര കാൽടെക്സ് സർക്കിളിൽ സമാപിച്ചു. തുടർന്ന് സർക്കിളിൽ സമരക്കാർ പ്രതീകാത്മകമായി ശയനപ്രദക്ഷിണവും നടത്തി. ബി.ജെ.പി സംസ്ഥാന സെൽ കൺവീനർ കെ. രഞ്ജിത്ത്, കെ.കെ. വിനോദ്കുമാർ, കെ. രാധാകൃഷ്ണൻ, സി.സി. രതീഷ്, കെ.പി. അരുൺ, സി.വി. തമ്പാൻ, കെ.ജി. ബാബു, കെ.കെ. ശ്രീജിത്ത്, ജസിൻ, പ്രിയേഷ്, രേഷ്മ രാജീവ്, ഷൈനി പ്രശാന്ത്, എം.കെ. വിനോദ്, പ്രഭാകരൻ കടന്നപ്പള്ളി, മധു മാട്ടൂൽ, ആർ.കെ. ഗിരിധരൻ, ഭാഗ്യശീലൻ ചാലാട്, ബേബി സുനഗർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.