ബൈക്ക് തടഞ്ഞുനിർത്തി ആക്രമണം

ഉരുവച്ചാൽ: ബൈക്ക് തടഞ്ഞുനിർത്തി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. മാലൂർ പൂവ്വംപൊയിലിലെ സി.പി.എം ചെന്നക്കണ്ടം ബ്രാഞ്ചംഗം പൂവ്വംപൊയിൽ സി.കെ. ശരത്ത് (21), ബാലസംഘം ശിവപുരം വില്ലേജ് പ്രസിഡൻറ് അതുല്യനിവാസിൽ എം. അക്ഷയ് (18) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.30ഒാടെയാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന പരീക്ഷയുടെ ഭാഗമായി നിർമലഗിരി കോളജിലേക്ക് ബൈക്കിൽ പോകുമ്പോൾ കരേറ്റയിൽവെച്ച് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശിവപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.