മക​െൻറ കൂടെ ബൈക്കിൽ പോകവെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

തലശ്ശേരി: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിലേക്ക് തെറിച്ചുവീണ് തൽക്ഷണം മരിച്ചു. ഇരിങ്ങണ്ണൂർ വെസ്റ്റ് സ്കൂളിന് സമീപം മേപ്പാട ശാന്തയാണ് (56) മരിച്ചത്. തലശ്ശേരിക്കടുത്ത പുന്നോൽ പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു.പി സ്കൂളിന് സമീപം ചൊവ്വാഴ്ച രാവിെല 11.15നാണ് അപകടം. മകൻ രജീഷിനെ തലശ്ശേരി രണ്ടാം റെയിൽേവ േഗറ്റിന് സമീപത്തെ ടെലി ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു. ഡോക്ടറെ കണ്ട് നാട്ടിലേക്ക് മടങ്ങുേമ്പാഴാണ് അപകടം. റോഡിലെ ഹമ്പിൽ കയറിയപ്പോൾ ശാന്ത തലയിടിച്ച് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. തലയുടെ പിൻഭാഗം പൊട്ടി ചോര വാർന്ന ഇവരെ നാട്ടുകാർ ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകൻ രജീഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെെന്നെയിൽ ചായക്കട നടത്തുന്ന കുഞ്ഞിരാമ​െൻറ ഭാര്യയാണ് ശാന്ത. കുവൈത്തിൽ ജോലിയുള്ള രജീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശാന്തയുടെ മറ്റൊരു മകൻ രജിത്ത് കഴിഞ്ഞവർഷം മരിച്ചു. മരുമകൾ: അഞ്ജിത മുള്ളമ്പത്ത്. സേഹാദരങ്ങൾ: കമല, പരേതനായ കുമാരൻ. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.